Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanu Madathil

Middle East and Gulf

സ​നു മ​ഠ​ത്തി​ലി​ന്‍റെ മ​ക​ൻ മൃ​ദു​ലി​ന് ന​വ​യു​ഗം വി​ദ്യാ​ഭ്യാ​സ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

ദ​മാം: ഹൃ​ദ​യാ​ഘാ​തം മൂ​ലം ദ​മാ​മി​ൽ വ​ച്ച് അ​ന്ത​രി​ച്ച ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ലി​ന്‍റെ മ​ക​ൻ മൃ​ദു​ലി​ന് ന​വ​യു​ഗ​ത്തിന്‍റെ വി​ദ്യാ​ഭ്യാ​സ​സ​ഹാ​യം കൈ​മാ​റി.

സ​നു​വി​ന്‍റെ മ​ക​ന് തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ​ഹാ​യ​മാ​യി ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച ഫ​ണ്ട്, തി​രു​വ​ന​ന്ത​പു​രം ക​ട​യ്ക്ക​ൽ അ​യി​ര​ക്കു​ഴി​യി​ലു​ള്ള സ​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ന​വ​യു​ഗം ദ​ല്ലാ മേ​ഖ​ല സെ​ക്ര​ട്ട​റി നി​സാം കൊ​ല്ലം കൈ​മാ​റി.

സി​പി​ഐ ക​ണ്ണം​കോ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ടി. വീ​ണ, ​ലോ​ക്ക​ൽ ക​മ്മി​റ്റിയംഗം സ​ന്തോ​ഷ് ആ​യി​ര​ക്കു​ഴി, ന​വ​യു​ഗം കോ​ദ​രി​യ യൂ​ണി​റ്റ് ട്രെ​ഷ​റ​ർ റ​ഷീ​ദ് പു​ന​ലൂ​ർ, ന​വ​യു​ഗം നേ​താ​ക്ക​ളാ​യ താ​ഹ, ര​വി, സ​ജി​ല നി​സ്സാം, സീ​ന​ത്ത് റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​നു​വി​ന്‍റെ അ​മ്മ രാ​ധാ​മ​ണി അ​മ്മ​യും ഭാ​ര്യ മി​നി​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ന​വ​യു​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ൽ നേ​തൃ​ത്വ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച സ​നു മി​ക​ച്ച സം​ഘ​ട​ക​പാ​ട​വം കൊ​ണ്ട് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ സാ​മൂ​ഹ്യ, സാം​സ്ക്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ദ​ല്ല മേ​ഖ​ല​യി​ൽ ന​ട്ടെ​ല്ല് സ​നു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളാ​ലും രോ​ഗം മൂ​ല​വും വ​ല​ഞ്ഞ ഒ​ട്ടേ​റെ പ്ര​വാ​സി​ക​ളാ​ണ് സ​നു​വിന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്.

സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്നും പ​ണം ചി​ല​വാ​ക്കി മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ഒ​രി​ക്ക​ലും മ​ടി​ക്കാ​ത്ത സ​നു മ​ഠ​ത്തി​ൽ, നി​റ​ഞ്ഞ പു​ഞ്ചി​രി​യും ഊ​ഷ്മ​ള​മാ​യ പെ​രു​മാ​റ്റ​വും കൊ​ണ്ട് വ​ലി​യൊ​രു സു​ഹൃ​ത്ത് വ​ല​യ​വും സ​മ്പാ​ദി​ച്ചി​രു​ന്നു.

Latest News

Corehub Up